.

പോളിംഗ് 78.12 ശതമാനം, ഇനി കൂട്ടിയും കിഴിച്ചും കാത്തിരിപ്പിന്റെ ദിനങ്ങള്‍

വിവാഹം കഴിഞ്ഞയുടന്‍ തിരുവനന്തപുരത്തെ വാഴമുട്ടത്തുള്ള പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയ നവദമ്പതികളായ ദിവ്യശ്രീയും അശ്വന്ത് ലം...

വീണ്ടും അശാന്തി പടരുന്നു, ചര്‍ച്ചകളില്‍ ഇറാന്റെ നിലപാടിനു കാതോര്‍ത്ത് ലോകം

പോളിംഗ് 78.12 ശതമാനം, ഇനി കൂട്ടിയും കിഴിച്ചും കാത്തിരിപ്പിന്റെ ദിനങ്ങള്‍

Kerala Assembly Elections: 78.12% Voter Turnout Recorded

വിവാഹം കഴിഞ്ഞയുടന്‍ തിരുവനന്തപുരത്തെ വാഴമുട്ടത്തുള്ള പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയ നവദമ്പതികളായ ദിവ്യശ്രീയും അശ്വന്ത് ലംബോധരനും


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് കഴിഞ്ഞപ്പോള്‍ കേരളത്തില്‍ 78.12 ശതമാനം പോളിംഗ്. നാല് മണ്ഡലങ്ങളില്‍ പോളിങ് 80 ശതമാനം കടന്നു. കുന്നത്തുനാട് 81.99 %, ചിറ്റൂര്‍-81 %, കുന്നമംഗലം-80.35 %, അരൂര്‍- 80 % എന്നിങ്ങനെയാണ് 80 ശതമാനം പോളിംഗ് നടന്ന മണ്ഡലങ്ങളിലെ കണക്ക്. 

ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം

  • തിരുവനന്തപുരം: 77.04
  • കൊല്ലം: 76.26 
  • പത്തനംതിട്ട: 70.76
  • കോട്ടയം: 74.54 
  • ആലപ്പുഴ: 77.29
  • എറണാകുളം: 79.72
  • തൃശൂര്‍: 77.09
  • പാലക്കാട്: 80.47
  • മലപ്പുറം: 79.64
  • കോഴിക്കോട്: 81.08
  • വയനാട്: 78.81
  • കണ്ണൂര്‍: 78.38
  • കാസര്‍കോട്: 78.67

എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ 81.99% പോളിങ് രേഖപ്പെടുത്തിയപ്പോള്‍, കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ താരതമ്യേന കുറഞ്ഞ പോളിങ് ആണ് കണ്ടത്.

രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെയായിരുന്നെങ്കിലും, പല ബൂത്തുകളിലും സമയം കഴിഞ്ഞും വോട്ടര്‍മാരുടെ വലിയ നിര ദൃശ്യമായി. 6 മണിക്ക് മുന്‍പ് ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കി.

കണ്ണൂരിലെ പേരാവൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞതായി പരാതി ഉയര്‍ന്നു. പത്തനംതിട്ടയിലെ പള്ളിക്കലില്‍ ബിജെപി - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

  • ആകെ മണ്ഡലങ്ങള്‍: 140
  • ആകെ ബൂത്തുകള്‍: 30,495
  • ആകെ വോട്ടര്‍മാര്‍: 2.71 കോടി
  • ആകെ സ്ഥാനാര്‍ത്ഥികള്‍: 883

കേരളം വിധിയെഴുതി, പോളിംഗ് 75 ശതമാനം കടന്നു, നാലിടത്ത് 80 ശതമാനം പേര്‍ വോട്ടു ചെയ്തു, ഇനി മുന്നണികള്‍ക്ക് നെഞ്ചിടിപ്പോടെ കാത്തിരിക്കാം

നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയില്‍ വോട്ടു രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍

വിരലില്‍ പരിക്കേറ്റ് ബാന്‍ഡേജ് ഇട്ട യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ മണിക്കൂറുകളോളം പ്രതിഷേധം നടന്നു. ഒടുവില്‍ സത്യവാങ്മൂലം നല്‍കി വൈകുന്നേരം 6 മണിയോടെ വോട്ട് ചെയ്യാന്‍ അനുവദിച്ചു.

ചുരുക്കം ചിലയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടെങ്കിലും പെട്ടെന്ന് തന്നെ പരിഹരിച്ചു.

ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍.ഡി.എഫും, ശക്തമായ തിരിച്ചുവരവിനായി യു.ഡി.എഫും, സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ എന്‍.ഡി.എയും തമ്മിലുള്ള നിര്‍ണ്ണായകമായ ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. ഏപ്രില്‍ നാലിന് വോട്ടെണ്ണല്‍ വരെ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും നെഞ്ചിടിപ്പിന്റെ ദിനങ്ങളാണ്.

നല്ലവരെ തിരഞ്ഞെടുക്കണം : ഗവര്‍ണര്‍

കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍ നഗര്‍ സ്‌കൂളിലെത്തി വോട്ട് ചെയ്തു. 

ജനാധിപത്യം മണ്ണില്‍ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായെന്നും നല്ലവരെ തിരഞ്ഞെടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.



പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ 135-ാം ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ധര്‍മടം മണ്ഡലത്തിലെ പിണറായി ആര്‍.സി അമല മേസിസ് സ്‌കൂളിലെ 194-ാം ബൂത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടിടാന്‍ എത്തിയപ്പോള്‍

തിരുവനന്തപുരത്ത് മുടവന്‍മുഗളിലെ പോളിംഗ് സ്‌റ്റേഷനില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി വി ശിവന്‍കുട്ടി, നടന്‍ മോഹന്‍ലാല്‍, നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍ എന്നിവര്‍ വോട്ടിടാനെത്തിയപ്പോള്‍

കൊച്ചിയില്‍ തേവരയിലെ ബൂത്തില്‍ ക്യൂ നില്ക്കുന്ന നടന്‍ പൃഥ്വിരാജ്‌

തിരുവനന്തപുരത്ത് ജവഹര്‍ നഗര്‍ എല്‍ പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം പുറത്തേയ്ക്കു വരുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം പുറത്തേയ്ക്കു വരുന്ന ശശി തരൂര്‍ എംപി


വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയുടെ മലയാളം പോസ്റ്റ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കേരളത്തിലെ വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയുടെ എക്‌സ്‌ക അക്കൗണ്ടില്‍ മലയാളത്തില്‍ നല്കിയ പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. 

റെക്കോഡ് പങ്കാളിത്തം കേരളത്തിന്റെ ജനാധിപത്യ മനോഭാവത്തിന് ഊര്‍ജ്ജം പകരും. യുവജനങ്ങളും സ്ത്രീകളും  വോട്ട് രേഖപ്പെടുത്താന്‍ മുന്നോട്ട് വരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.


ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വോട്ടിടാന്‍ എത്തിയപ്പോള്‍
 ഒരാവശ്യത്തിന് വിളിച്ചാല്‍ ഓടിയെത്തുന്നയാള്‍ക്ക് വോട്ടുചെയ്തു : ഷാജി കൈലാസ്

ഒരാവശ്യത്തിന് വിളിച്ചാല്‍ ഓടിയെത്തുന്നയാള്‍ക്ക് വോട്ടുചെയ്തു : ഷാജി കൈലാസ്

Summary: Kerala concluded its Assembly election polling with a final voter turnout of 78.12%. Following a high-stakes triangular contest between the LDF, UDF, and NDA, the state now enters a period of anticipation as candidates await the results on April 4.

Highest Turnout (Districts): Kozhikode led with 81.08%, followed closely by Palakkad at 80.47%.

Highest Turnout (Constituencies): Kunnathunad recorded the highest polling at 81.99%. Other notable high-turnout areas included Chittur, Kunnamangalam, and Aroor, all crossing the 80% mark.

Lowest Turnout: Pathanamthitta district recorded the lowest turnout at 70.76%.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,679,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7491,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17634,Kochi.,2,Latest News,3,lifestyle,316,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2504,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,948,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1187,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2380,
ltr
item
www.vyganews.com: പോളിംഗ് 78.12 ശതമാനം, ഇനി കൂട്ടിയും കിഴിച്ചും കാത്തിരിപ്പിന്റെ ദിനങ്ങള്‍
പോളിംഗ് 78.12 ശതമാനം, ഇനി കൂട്ടിയും കിഴിച്ചും കാത്തിരിപ്പിന്റെ ദിനങ്ങള്‍
Kerala Assembly Elections: 78.12% Voter Turnout Recorded
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjYkikoiU-j2VAUJ44E-BQl1OdlwBs8_tv2HWo6GTX4hyPiEzEmaME35BZqwDpv7V4u9Qfuiu1DkuFQjfgLOSsU_OeyZOiUVr-XOCZbPI6n-SBJXdt5kFYsMdWnLlASpi6eJ8whq1ue6plFkm1m72x2docwtAg2YFtoAqdA-0NaQ5FS86sk8-pioJU_6c/w640-h384/Vazhamuttam.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjYkikoiU-j2VAUJ44E-BQl1OdlwBs8_tv2HWo6GTX4hyPiEzEmaME35BZqwDpv7V4u9Qfuiu1DkuFQjfgLOSsU_OeyZOiUVr-XOCZbPI6n-SBJXdt5kFYsMdWnLlASpi6eJ8whq1ue6plFkm1m72x2docwtAg2YFtoAqdA-0NaQ5FS86sk8-pioJU_6c/s72-w640-c-h384/Vazhamuttam.jpg
www.vyganews.com
https://www.vyganews.com/2026/04/kerala-assembly-elections-7812-voter.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/kerala-assembly-elections-7812-voter.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy