Nirmala Sitaraman about Lakhimpur incident
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യു.എസ്സിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ധനമന്ത്രി അഭിപ്രായപ്രകടനം നടത്തിയത്.
ലഖിംപുരില്‍ നടന്ന സംഭവം അപലപനീയമാണെന്ന് വ്യക്തമായ മന്ത്രി ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കാറുണ്ടെന്നും വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണമായതിനാലാണ് ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയോ ബി.ജെ.പിയോ കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
Keywords: Lakhimpur, Famers death, Minister Nirmala Sitaraman
COMMENTS