Lakhimpur incident
ന്യൂഡല്‍ഹി: ലഖിംപുരില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ശക്തമായ നിലപാടുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അതേസമയം കേന്ദ്രമന്ത്രി അജയ് മിശ്രയെ ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എഫ്.ഐ.ആറില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ വാഹനത്തില്‍ മന്ത്രി പുത്രനും ഉണ്ടായിരുന്നു എന്നു പുറത്തുവന്നതോടെയാണ് കേന്ദ്ര നടപടി.
സംഭവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് കേന്ദ്ര വിലയിലയിരുത്തല്. കേന്ദ്ര നേതൃത്വം മന്ത്രിയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.
COMMENTS