It was decided at the Covid review meeting to open cinema theaters and indoor auditoriums conditionally from the 25th of this month in Kerala
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഈ മാസം 25 മുതല്‍ സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും നിബന്ധനകളോടെ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയാവും സ്ഥാപനങ്ങള്‍ തുറക്കുക. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും പ്രവേശനാനുമതിയെന്നു യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാവും പ്രവര്‍ത്തനം.
സംസ്ഥാനത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിനേഷന്‍ നിബന്ധന മതി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ല.
കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായതിനാല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണം പൂര്‍ത്തിയായി വരുന്നു.
ബയോ ബബിള്‍ മാതൃകയില്‍ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇവിടെയും പ്രവേശനം.
* നവംബര്‍ ഒന്നു മുതല്‍ 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച് ഗ്രാമസഭ ചേരാം.
* സി എഫ് എല്‍ ടി സി, സി. എസ്.എല്‍. ടി സി കളായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, കോളേജ് ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം.
* കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോള്‍ ആ ഉത്തരവാദിത്വത്തിലേക്കു വളണ്ടിയര്‍മാരെ കണ്ടെത്തണം.
* സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണം.
* സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ കരുതും.
Summary: It was decided at the Covid review meeting to open cinema theaters and indoor auditoriums conditionally from the 25th of this month in Kerala. Admission is open to those who have received two doses of the vaccine. Up to 50 people will be allowed to attend weddings and funerals.
COMMENTS