Actor Puneet Rajkumar in hospital
ബംഗളൂരു: കന്നഡ നടന് പുനീത് രാജ് കുമാര്‍ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കന്നഡ നടന് പുനീത് രാജ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46 കാരനായ പുനീതിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന വാര്‍ത്ത അറിഞ്ഞ നടുക്കത്തിലാണ് ആരാധകര്‍. അച്ഛന് രാജ്കുമാറിന്റെ പാത പിന്തുടര്ന്ന് നടനായ പുനീത് മൂന്നു തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. നിരവധി ഫിലിം ഫെയര്‍ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Actor Puneet Rajkumar, Hospital, Exercice
COMMENTS