Kerala film award controversy in highcourt
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്, നേമം പുഷ്പരാജ് എന്നിവര്‍ക്കെതിരെ സംവിധായകന് ലിജീഷ് മുല്ലേടത്താണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത് സംവിധായകന് വിനയനായിരുന്നു.
പുരസ്കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഇടപെടലുണ്ടായെന്ന് തെളിയിക്കാനായി ജൂറി അംഗങ്ങളായ നേമം പുഷ്പരാജ്, ഗായിക ജെന്‍സി ഗ്രിഗറി എന്നിവരുടെ വെളിപ്പെടുത്തലിന്റെ ശബ്ദരേഖയും വിനയന് പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഈ വിഷയം ഹൈക്കോടതിയില്‍ എത്തിയത്.
Keywords: High court, Film award controversy, Government
COMMENTS