മലയാളത്തിന്റെ യുവ അഭിനേതാക്കളില്‍ ശ്രദ്ധേയനായ താരമാണ് നസ്ലെന്‍. നസ്ലെന്‍ മുഴുനീള നായകനായ ആദ്യ ചിത്രമാണ് 'ജേര്‍ണി ഓഫ് ലവ് 18 പ്ലസ്' ച...
മലയാളത്തിന്റെ യുവ അഭിനേതാക്കളില്‍ ശ്രദ്ധേയനായ താരമാണ് നസ്ലെന്‍. നസ്ലെന്‍ മുഴുനീള നായകനായ ആദ്യ ചിത്രമാണ് 'ജേര്‍ണി ഓഫ് ലവ് 18 പ്ലസ്' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ലൈഫ്‌ടൈം കളക്ഷന്‍ പ്രദര്‍ശനം അവസാനിക്കാറാകുമ്പോള്‍ ആറ് കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.
നസ്ലെന്‍ യുവ നായക നിരയിലേക്ക് എത്തുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് ലാഭം തന്നെയായിരിക്കും ചിത്രം. മീനാക്ഷിയും ശ്യാം മോഹനും മാത്യുവും അന്‍ഷിദും കെ യു മനോജും, നിഖില വിമലും സഫ്വനും രാജേഷ് മാധവനും ബിനു പപ്പുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.
അരുണ്‍ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ ഡി ജോസിനൊപ്പം തിരക്കഥയില്‍ രവീഷ് നാഥും പങ്കാളിയായിരിക്കുന്നു.
ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം. അനുമോദ് ബോസ്, ജി പ്രജിത്ത്, ജിനി കെ ഗോപിനാഥ്, മനോജ് മേനോന്‍ എന്നിവരാണ് നസ്ലെന്‍ നായകനായ '18 പ്ലസ്' നിര്‍മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
COMMENTS