The Covid-19 virus has been confirmed in 17,983 people in the state today. 127 Covid deaths were confirmed today
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 127 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,318 ആയി. ചികിത്സയിലായിരുന്ന 15,054 പേര് രോഗമുക്തി നേടി.
രോഗികള്‍
തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍കോട് 246.
24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളില്‍ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണ്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
4,69,954 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,47,442 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,512 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1807 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
1,62,846 കോവിഡ് കേസുകളില്‍, 12.6 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്.
PM Modi meets US Vice President Kamala Harris; discusses bilateral ties, Indo-Pacific
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 16,918 പേര് സമ്പര്‍ക്ക രോഗികളാണ്. 877 പേരുടെ രോഗഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 1,62,846 പേരാണ് ചികിത്സയിലുള്ളത്. 44,09,530 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-15,054
തിരുവനന്തപുരം 2422, കൊല്ലം 538, പത്തനംതിട്ട 187, ആലപ്പുഴ 1303, കോട്ടയം 1216, ഇടുക്കി 372, എറണാകുളം 614, തൃശൂര്‍ 2587, പാലക്കാട് 1064, മലപ്പുറം 1366, കോഴിക്കോട് 1540, വയനാട് 442, കണ്ണൂര്‍ 1068, കാസര്‍കോട് 335.
COMMENTS