The Pakistan Cricket Board (PCB) has said it will file a complaint with the ICC against New Zealand, who withdrew from the tour of Pakistan
ഇസ്ലാമബാദ് : ടോസ് ഇടുന്നതിനു തൊട്ടു മുന്‍പ് പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നു പിന്മാറിയ ന്യൂസീലാന്‍ഡിനെതിരെ ഐസിസിക്ക് പരാതി നല്‍കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
രാജ്യാന്തര തലത്തില്‍ പാകിസ്ഥാനു കടുത്ത മാനക്കേടുണ്ടാക്കുന്നതായിരുന്നു ന്യൂസീലന്‍ഡിന്റെ നടപടി. ന്യൂസീലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയര്‍മാന്‍ റമീസ് രാജയാണ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചത്.
സുരക്ഷാ ഭീഷണി നിമിത്തമാമ് ആദ്യ ഏകദിനം ആരംഭിക്കുന്നതിനു തൊട്ടു മുന്‍പ് ന്യൂസീലാന്‍ഡ് പിന്മാറിയത്. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ നിശ്ചയിച്ചിരുന്നത്.
വ്യക്തമായ സുരക്ഷാ ഭീഷണിയുണ്ടെന്നും ഏതു തരത്തിലുള്ള ഭീഷണിയാണെന്നു തത്കാലം പറയുന്നില്ലെന്നുമാണ് ന്യൂസീലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. പിന്‍മാറ്റ വിവരം അറിഞ്ഞു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരിട്ടു ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡനെ വിളിച്ചിരുന്നു. പര്യടനത്തില്‍ നിന്നു പിന്മാറരുതെന്നും പഴുതടച്ച സുരക്ഷയാണ് ടീമിനു നല്കുന്നതെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്ടന്‍ കൂടിയായ ഇമ്രാന്‍ പറഞ്ഞുവെങ്കിലും ജസീന്ത അത് അംഗീകരിച്ചില്ല. ഇതു പാകിസ്ഥാന് കടുത്ത ക്ഷീണമാവുകയും ചെയ്തു.
ഇമ്രാന്റെ സഹതാരം കൂടിയായ റമീസ് രാജ പിസിബി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഏതാനും ദിവസം മുന്‍പാണ്. രാജ വന്നതിനു തൊട്ടു പിന്നാലെയുണ്ടായ മാറ്റം അദ്ദേഹത്തിനും കടുത്ത ക്ഷീണമായി. ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റമീസ് രാജയെ പിസിബി ചെയര്‍മാനായി നിശ്ചയിച്ചത്.
Summary: The Pakistan Cricket Board (PCB) has said it will file a complaint with the ICC against New Zealand, who withdrew from the tour of Pakistan just before the toss. New Zealand's move was a major blow to Pakistan in the international arena.
COMMENTS