Plus one offline examination
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താനനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം നടത്താനാകില്ലെന്നും പല വിദ്യാര്‍ത്ഥികള്‍ക്കും കംപ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്തത് പ്രതിസന്ധിയാണെന്നും ഗവണ്‍മെന്റ് കോടതിയെ അറിയിച്ചു.
ഒക്ടോബറില്‍ കോവിഡ് മൂന്നാം തരംഗം തുടങ്ങുന്നതിന് മുന്‍പായി പരീക്ഷ നടത്താനാകുമെന്നും ബിടെക് അവസാന വര്‍ഷം, ജെ.ഇ.ഇ പരീക്ഷകള്‍ നടത്തിയതുപോലെ പ്ലസ് വണ്‍ പരീക്ഷയും പ്രോട്ടോകോള്‍ പാലിച്ച് നടത്താനാകുമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
Keywords: Supreme court, Kerala, Plus one offline examination
COMMENTS