ന്യൂഡല്‍ഹി: ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ ഇന്ത്യന്‍ പേസ് നിരയെ നേരിടുന്നത് കടുത്ത വെല്ലുവിളി തന്നെയെന്ന് ഇംഗ്ല...
ന്യൂഡല്‍ഹി: ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ ഇന്ത്യന്‍ പേസ് നിരയെ നേരിടുന്നത് കടുത്ത വെല്ലുവിളി തന്നെയെന്ന് ഇംഗ്ലീഷ് താരം ഡേവിഡ് മലാന്‍.
ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നിനൊന്നു വ്യത്യസ്തരാണ്. അവര്‍ ഒരുമിച്ചു ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവരുമായി പൂര്‍ണ്ണമായും പൊരുത്തപ്പെട്ട് ബാറ്റ് ചെയ്യാനാവാത്ത സ്ഥിതിയുണ്ടാക്കുന്നുവെന്ന് മലാന്‍ പറയുന്നു.
ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ എന്തുകൊണ്ടും ഇംഗ്‌ളീഷ് ബൗളര്‍മാരെക്കാള്‍ മുന്നില്‍ തന്യൊണ് ഇന്ത്യന്‍ പേസര്‍മാര്‍.
മൂന്ന് വര്‍ഷത്തിന് ശേഷം ടെസ്റ്റില്‍ തിരിച്ചുവരവ് നടത്തിയ മലാന്‍ ഇന്ത്യയുടെ കരുത്ത് പേസര്‍മാര്‍ തന്നെയെന്നു സമ്മതിക്കുന്നു. ബുംറ, ഷമി, സിറാജ് എന്നിവര്‍ പരസ്പരം വ്യത്യസ്തരാണ്. അവര്‍ ഒരുമിച്ച് പന്തെറിയുമ്പോള്‍ നേരിടാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്ന് മലാന്‍ സമ്മതിക്കുന്നു.
മൂവരും അത്യാവശ്യം കടുപ്പക്കാരാണ്. അവര്‍ വ്യത്യസ്തരുമാണ്. അവര്‍ക്കെല്ലാവര്‍ക്കും വ്യത്യസ്തമായ റിലീസ് പോയിന്റുകളുണ്ട്. പന്ത് കൊണ്ട് അവര്‍ ചെയ്യുന്ന വ്യത്യസ്ത കാര്യങ്ങളുമുണ്ട്. ഇത് ബാറ്റ്‌സ്മാന് വെല്ലുവിളിയുണ്ടാക്കുന്നു, മലാന്‍ പറയുന്നു. ആര്‍ അശ്വിന്‍ പരമ്പരയുടെ ഭാഗമല്ലാത്തതില്‍ ആശ്വസം തോന്നിയെന്നും ലോകത്തിലെ ഒന്നാം നമ്പര്‍ ടി 20 ബാറ്റ്‌സ്മാന്‍ കൂടിയായ മലാന്‍ സമ്മതിച്ചു.
ഈ പരമ്പരയില്‍ മലാന്‍ തന്റെ പ്രകടനത്തില്‍ തൃപ്തനല്ല. നിരാശാജനകമെന്നാണ് തന്റെ പ്രകടനത്തെ അദ്ദേഹം സ്വയം വിലയിരുത്തിയത്.
COMMENTS