Actor Naseeruddin Shah about love jihad
മുംബൈ: ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരണവുമായി നടന്‍ നസറുദ്ദീന്‍ ഷാ. ലൗ ജിഹാദ് എന്നത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണെന്നും സ്ത്രീകള്‍ ബുദ്ധിയില്ലാത്തവരാണെന്നും അവരെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താമെന്നുമാണ് അത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മുസ്ലിങ്ങള്‍ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഇല്ലാതാക്കാന്‍ മാത്രമേ ലൗ ജിഹാദ് എന്ന പ്രയോഗം കൊണ്ട് സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Naseeruddin Sha, Love jihad, Women
COMMENTS