The Kerala government has announced a prize of Rs 2 crore and a promotion for PR Sreejesh, the main contributor to India's bronze in Olympic hockey
തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തിനു പ്രധാന കാരണക്കാരനായ മലയാളി താരം പി ആര്‍ ശ്രീജേഷിന് കേരള സര്‍ക്കാര്‍ രണ്ടു കോടി രൂപ സമ്മാനവും സ്ഥാനക്കയറ്റവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മന്ത്രിസഭായോഗത്തിനുശേഷം മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും അഞ്ചും ലക്ഷം രൂപ വീതം പ്രോത്സാഹന പാരിതോഷികമായി നല്‍കും.
ശ്രീജേഷ് ഉള്‍പ്പെടെ ഒമ്പത് മലയാളികളാണ് ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. ലോങ് ജമ്പില്&്വംഷ; എം ശ്രീശങ്കര്‍- ലോംഗ് ജമ്പ്, എംപി ജാബിര്‍-400 മീറ്റര്‍ ഹര്‍ഡില്‍സ്, കെ.ടി ഇര്‍ഫാന്‍-20 കിലോമീറ്റര്‍ നടത്തം, മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍, ടോം, അമോജ് ജേക്കബ്-4ഃ400 മീറ്റര്‍ പുരുഷ റിലേ, അലക്‌സ് ആന്റണി-4ഃ400 മീറ്റര്‍ മിക്‌സ്ഡ് റിലേ, സജന്‍ പ്രകാശ് -നീന്തല്‍ ഒളിമ്പിക്‌സില്‍ മത്സരിച്ച മലയാളികള്‍.
ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. ഈ സ്ഥാനത്തു നിന്ന് ജോയന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം നല്‍കുന്നത്.
Summary: The Kerala government has announced a prize of Rs 2 crore and a promotion for PR Sreejesh, the main contributor to India's bronze medal in Olympic hockey.
The announcement was made by Minister V Abdurahman after the cabinet meeting. An incentive prize of Rs 5 lakh each will be given to all Malayalees who participated in the Olympics.
COMMENTS