The Supreme Court has ruled that Robin Vadakkumcheri, the accused in the Kottiyoor molestation case, cannot be granted bail to marry the victim girl
ന്യൂഡല്‍ഹി : ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വേണ്ടി, കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയും മുന്‍ വൈദികനുമായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വടക്കുംചേരി ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയും വിവാഹത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു. ഇരുവരോടും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
പെണ്‍കുട്ടിക്കു 16 വയസ്സുള്ളപ്പോഴായിരുന്നു വടക്കുംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. ഇതു സംബന്ധിച്ച കേസുകളില്‍ കഠിനതടവിനു ശിക്ഷിക്കപ്പെട്ടു ജയിലിലാണ് വടക്കുംചേരി. ജയില്‍ശിക്ഷയില്‍ ഇളവു കിട്ടാനാണ് വടക്കുംചേരി വിവാഹമെന്ന തന്ത്രവുമായി കോടതിയെ സമീപിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം.താന്‍ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ രണ്ടു മാസത്തെ ജാമ്യം അനുവദിക്കണമെന്നാണ് വടക്കുംചേരിയുടെ ആവശ്യം. ഇതേ ആവശ്യം തന്നെയാണ് മറ്റൊരു ഹര്‍ജിയിലൂടെ പെണ്‍കുട്ടിയും മുന്നോട്ടുവച്ചത്.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി 2016 ലായിരുന്നു പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 22 വയസ്സും വടക്കുംചേരിക്ക് 56 വയസ്സുമാണ്. ഉഭയസമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
തലശേരി പോക്സോ കോടതി 60 വര്‍ഷത്തെ കഠിന തടവാണ് റോബിന്‍ വടക്കുംചേരിക്കു മൂന്നു വകുപ്പുകളിലായി വിധിച്ചത്. മൂന്നുശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി പറഞ്ഞിരുന്നു. അതിനാല്‍ 20 വര്‍ഷത്തെ കഠിന തടവിനു ശേഷം വടക്കുംചേരിക്കു മോചിതനാവാം.
Summary: The Supreme Court has ruled that Robin Vadakkumcheri, the accused in the Kottiyoor molestation case and a former priest, cannot be granted bail in order to marry the victim girl. The victim had also approached the court seeking permission for marriage. The Supreme Court directed the two to approach the High Court.
കൊട്ടിയൂര്‍ പീഡനം: 21 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം തേടി 56കാരനായ റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയില്‍, ഇതേ ആവശ്യത്തിലെ പെണ്‍കുട്ടിയുടെ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും
COMMENTS