K.T Jaleel approaches supreme court against lokayuktha report
ന്യൂഡല്‍ഹി: ലോകായുക്ത റിപ്പോര്‍ട്ടിനും ഹൈക്കോടതി വിധിക്കുമെതിരെ മുന്‍ മന്ത്രി കെ.ടി ജലീല്‍ സുപ്രീംകോടതിയില്‍. ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചുവെന്നും അതിനാല്‍ ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ബന്ധു കെ.ടി അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമനം നല്‍കിയതില്‍ ജലീല്‍ സ്വജനപക്ഷപാതം കാണിച്ചു എന്നതായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്.
എന്നാല്‍ ഈ വിഷയത്തില്‍ സ്വജനപക്ഷപാതം നടന്നിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ജലീല്‍ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.
Keywords: Supreme court, K.T Jaleel, Lokayuktha report, High court
COMMENTS