Kochi metro janakeeya yatra case
കൊച്ചി: കൊച്ചി മെട്രോ യാത്രാക്കേസില്‍ പ്രതികളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുള്ള മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും കോടതി വെറുതെ വിട്ടു.
കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഇവരെ വെറുതെ വിട്ടത്. നിയമവിരുദ്ധമായി കൂട്ടംകൂടിയെന്നും മെട്രോയ്ക്ക് നാശനഷ്ടം വരുത്തിയെന്നും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി കേസ് തള്ളുകയായിരുന്നു.
കേസില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി.സതീശന് എന്നിവര്‍ ഉള്‍പ്പടെ 30 പ്രതികളാണ് ഉണ്ടായിരുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചില്ലെന്ന് ആരോപണം ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ജനകീയ യാത്ര സംഘടിപ്പിച്ചത്.
Keywords: Kochi metro, Janakeeya yatra, Congress leaders
COMMENTS