Italy's La Mount Marcel Jacobs wins Tokyo Olympic gold in the men's 100m. In 9.80 seconds, Jacobs became the fastest athlete in the Olympics
ടോക്യോ: പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ ലാമോണ്ട് മാഴ്സല്‍ ജേക്കബ്സ് ടോക്യോ ഒളിമ്പിക്സ് സ്വര്‍ണം നേടി. 9.80 സെക്കന്‍ഡിലാണ് ജേക്കബ്സ് ഒളിമ്പിക്സിലെ വേഗമേറിയ താരമായത്.
അമേരിക്കയുടെ ഫ്രെഡ് കെര്‍ലി (9.84 സെക്കന്‍ഡ്) വെള്ളിയും കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ (9.84 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.
കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചുകൊണ്ടാണ് ജേക്കബ്സ് സ്വര്‍ണം ചൂടിയത്. യൂറോപ്പിലെ ഏറ്റവും വേഗമേറിയ താരമെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തമായി. കെര്‍ലിയുടെയും ഗ്രാസ്സെയുടെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കാണാനായതും.
ബ്രിട്ടന്റെ ഷാര്‍നെല്‍ ഹ്യൂസ് ഫൗള്‍ സ്റ്റാര്‍ട്ട് വഴി അയോഗ്യനായി. എട്ടുപേരാണ് ഈ ഇനത്തില്‍ ഫൈനലില്‍ മാറ്റുരച്ചത്.Lamont Jacobs wins the 100 m race, winning Gold medal with a time of 9.79! #SuperFast #Italy #Olympics #Athletics #Olympics2020 #100m pic.twitter.com/QknLpzTUbi
— World Sports ⑦ (@WorldSports__) August 1, 2021
കഴിഞ്ഞ ഒളിമ്പിക്സുകളുടെ രാജാവായിരുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ നാടായ ജമൈക്കയില്‍ നിന്ന് ഇക്കുറി ആരും പുരുഷന്മാരുടെ 100 മീറ്ററിന്റെ ഫൈനലിലേക്ക് എത്തിയതുമില്ല.
എന്നാല്‍, വനിതകളുടെ നൂറു മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ എലൈയ്ന്‍ തോംസണ്‍ ഒളിമ്പിക്ക് റെക്കാഡോടെ സ്വര്‍ണം നേടിയിരുന്നു. ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ വെള്ളിയും ഷെറീക്ക ജാക്സണ് വെങ്കലവും ചൂടി വനിതകളുടെ മത്സരം ഒരു ജമൈക്കന്‍ ചടങ്ങാക്കി മാറ്റിയിരുന്നു.
Summary: Italy's La Mount Marcel Jacobs wins Tokyo Olympic gold in the men's 100m. In 9.80 seconds, Jacobs became the fastest athlete in the Olympics. Fred Kerley of the United States (9.84 seconds) won silver and Andre de Grosse of Canada (9.84 seconds) won bronze.
COMMENTS