From Tuesday, you can pay online and go to Bevco retailers to buy alcohol in Kerala
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി പണമടച്ച് ബെവ്‌കോ ചില്ലറ വില്‍പ്പനശാലകളില്‍ പോയി മദ്യം വാങ്ങാം.
ക്യൂ നിന്ന് പണമടച്ചു മദ്യം വാങ്ങുന്നതിലെ അസൗകര്യവും തിരക്കും ഒഴിവാക്കാനാണ് ഈ നടപടിയെന്നു ബെവ്‌കോ അറിയിച്ചു.
ബെവ്‌കോയുടെ തിരുവനന്തപുരം പഴവങ്ങാടി, എറണാകുളം ഗാന്ധിനഗര്‍, കോഴിക്കോട് പാവമണി റോഡ് എന്നീ ചില്ലറ വില്‍പ്പനശാലകളിലാണ് തുടക്കത്തില്‍ സൗകര്യം ഏര്‍പ്പെടുത്തുക.
https:booking.ksbc.co.in , https://ksbc.co.in എന്നീ ലിങ്കുകളിലൂടെയാണ് ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടത്. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പണം അടയ്ക്കണം.
ബെവ്‌കോയുടെ മറ്റു ചില്ലറ വില്‍പ്പനശാലകളിലും വൈകാതെ ഈ സൗകര്യം ലഭ്യമാക്കും. ഈ സംവിധാനത്തെക്കുറിച്ചുള്ള പരാതികള്‍ അയയ്‌ക്കേണ്ടത് എന്ന ksbchelp@gmail.com വിലാസത്തിലാണ്.
Summary: From Tuesday, you can pay online and go to Bevco retailers to buy alcohol. Bevco said the move was to avoid the inconvenience and hassle of buying alcohol by paying from the queue.
COMMENTS