In the men's long jump at the Olympics, Malayali athlete Sreesankar was eliminated without qualifying for the final. The qualifying mark for the final
ടോക്യോ: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ ലോംഗ് ജംപില്‍ മലയാളി താരം ശ്രീശങ്കര്‍ ഫൈനല്‍ യോഗ്യത നേടാനാകാതെ പുറത്തായി.
8.15 മീറ്റര്‍ ദൂരമായിരുന്നു ഫൈനലിലേക്ക് വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്. 7.69 മീറ്റര്‍ ദൂരം മാത്രമാണ് ശ്രീശങ്കറിന് ചാടിയെത്താനായത്.
31 പേര്‍ മത്സരിച്ചു. ശ്രീശങ്കര്‍ യോഗ്യതാ റൗണ്ടില്‍ ഇരുപത്തഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പാട്യാലയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ദേശീയ സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കര്‍ 8.26 മീറ്റര്‍ ദൂരം താണ്ടിയിരുന്നു. അങ്ങനെയാണ് ഒളിമ്പിക്സിന് യോഗ്യത നേടിയതും.
എന്നാല്‍, ടോക്യോയില്‍ രാജ്യത്തിന്റെ മാനം കാക്കുക എന്ന ദൗത്യത്തിലെ സമ്മര്‍ദ്ദം കൂടിയാകാം ശ്രീശങ്കറിനു പിഴയ്ക്കാന്‍ കാരണം.
Summary: In the men's long jump at the Olympics, Malayali athlete Sreesankar was eliminated without qualifying for the final. The qualifying mark for the final was 8.15 meters. Sreesankar was able to jump only 7.69 meters.
Keywords: Long jump, Olympics, Malayali athlete, Sreesankar , Qualifying, Final
COMMENTS