Maharashtra flood death
മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ മരണസംഖ്യ വര്‍ദ്ധിച്ചു. 164 പേര് മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മണ്ണിടിച്ചിലുണ്ടായ റായ്ഗഡില്‍ നിന്നും 53 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇനിയും 31 പേരെ കണ്ടെത്താനുമുണ്ട്. ഇവരും മരിച്ചതാണ് സൂചന.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. 2.30 ലക്ഷം ആളുകളെയാണ് സംസ്ഥാനത്താകെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കോലാപ്പൂര്‍ ജില്ലയില്‍ മാത്രം 42,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അടച്ചിട്ടിരുന്ന എന്‍ എച്ച് 48 ന്റെ ഒരു ലെയിന്‍ ഇന്ന് സഞ്ചാരത്തിനായി തുറന്നു കൊടുത്തു. അവശ്യ സര്‍വീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ദേശീയ ദുരന്തനിവാരണസേനയുടെ നിരവധി ടീമുകളെ വെള്ളപ്പൊക്കം ബാധിച്ച മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ സത്താറ ജില്ലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനെതുടര്‍ന്ന് മടങ്ങി.
Keywords: Maharashtra, Flood, Death rate increases
COMMENTS