ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുമ്പോഴും രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.98 ആയി കുറഞ്ഞു. മേയ്...
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുമ്പോഴും രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.98 ആയി കുറഞ്ഞു.
മേയ് മൂന്നിന് 24.47 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രണ്ടാഴ്ച കഴിയുമ്പോള്‍ 16.98 ശതമാനമായി കുറഞ്ഞിരിക്കുന്നത്.
രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 36,18,458 ആണ്. 24 മണിക്കൂറിനിടെ 55,334 കേസുകളുടെ കുറവ് വന്നിട്ടുണ്ട്.
ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ 14.66 ശതമാനം മാത്രമാണ് സജീവ കേസുകളായി ഇപ്പോഴുള്ളത്. രാജ്യത്തെ ആകെ സജീവ കേസുകളുടെ 74.69 ശതമാനവും കര്‍ണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്.
കോവിഡ് മരണങ്ങളുടെ 75.55 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്.
3,62,437 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലും രോഗികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 960 മരണമാണ് സംഭവിച്ചത്.
3,11,170 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 4077 കോവിഡ് മരണവും സംഭവിച്ചു.
രാജ്യത്താകെ ഇതുവരെ 18.22 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. ഇതില്‍ 66.76 ശതമാനവും ആന്ധ്രാപ്രദേശ്, കേരളം, ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തിരിക്കുന്നത്.
COMMENTS