തിരുവനന്തപുരം: ഒ.എന്‍.വി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമ...
തിരുവനന്തപുരം: ഒ.എന്‍.വി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു പിന്മാറി. വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മീ ടു ആരോപണത്തിന് വിധേയനായ ആള്‍ക്ക് ഒ.എന്‍.വി അവാര്‍ഡ് നല്‍കുന്നതിനെതിരെ സിനിമാരംഗത്ത് നിന്നടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് തീരുമാനം പുന:പരിശോധിക്കുമെന്ന് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ജൂറി അംഗം അനില്‍ വള്ളത്തോളും വ്യക്തമാക്കി.
പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് വൈരമുത്തുവിനെതിരെ ആരോപണമുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മലയാള ഭാഷയ്ക്ക് പുറത്തു നിന്നുള്ള ഒരാള്‍ക്ക് അവാര്‍ഡ് നല്‍കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.
Keywords: ONV Award, Jury, Chairman, Controversy
COMMENTS