തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കർ പി ടി എ റഹിം മുമ്പാകെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്...
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കർ പി ടി എ റഹിം മുമ്പാകെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു.
അബ്ദുൽ ഹമീദ് മാസ്റ്റർ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാലാക്രമത്തിൽ ആണ് സത്യപ്രതിജ്ഞ. യു പ്രതിഭ [കായംകുളം], കെ ബാബു [നെന്മാറ], എ വിൻസൻറ് [കോവളം] എന്നിവർ കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. ഇവർ മറ്റൊരു ദിവസം സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിമാരിൽ 17 പേർ സഭയിൽ എത്തുന്നത് ആദ്യമായാണ്. 53 പേർ പുതിയ അംഗങ്ങളാണ്.
സ്പീക്കർ തിരഞ്ഞെടുപ്പ് നാളെയാണ്. ഇടതു മുന്നണിയിൽ നിന്നു സിപിഎമ്മിലെ എം ബി രാജേഷ് ആണ് സ്പീക്കർ സ്ഥാനാർത്ഥി. പിസി വിഷ്ണനാഥ് ആണ് പ്രതിപക്ഷ സ്ഥാനാർത്ഥി. ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നവർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയം ഉള്ളത് .
പുതിയ സർക്കാരിൻറെ നയപ്രഖ്യാപനം 28-ന് ഗവർണർ നിർവഹിക്കും. ജൂൺ നാലിനാണ് പുതുക്കിയ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാലൻ അവതരിപ്പിക്കുക. Keywords:
COMMENTS