ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. ഇവിടെ ചികിത്സ തേടിയെത്തുന്ന 90% രോഗികള്‍ക്കും കോവിഡ് പ...
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. ഇവിടെ ചികിത്സ തേടിയെത്തുന്ന 90% രോഗികള്‍ക്കും കോവിഡ് പോസിറ്റീവാണെന്നും അതിനാല്‍ തന്നെ ഇവിടുത്തെ നിരവധി ആരോഗ്യപ്രവര്‍ത്തകരും കോവിഡ് രോഗികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യയ്ക്ക് ആശ്വാസവുമായി എത്തുകയാണ് റഷ്യ. റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 ഏപ്രില്‍ അവസാനത്തോടെ ഇന്ത്യയിലെത്തുമെന്നും മേയ് ആദ്യവാരത്തോടെ വിതരണം ആരംഭിക്കാനാകുമെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു.
Keywords: Delhi AIIMS, Corona virus, Director, 90%
COMMENTS