തിരുവനന്തപുരം: യുകെയില്‍ നിന്ന് കേരളത്തിലെത്തിയ ഒന്‍പതു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതിനൊപ്പം കേരള...
തിരുവനന്തപുരം: യുകെയില്‍ നിന്ന് കേരളത്തിലെത്തിയ ഒന്‍പതു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
ഇതിനൊപ്പം കേരളത്തില്‍ വൈറസിനു ചെറിയ ജനിതക മാറ്റം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിന്റെ സാമ്പിളുകള്‍ എടുത്തു പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ബ്രിട്ടനില്‍നിന്ന് എത്തിയവര്‍ക്ക് കൂടുതല്‍ പരിശോധന നടത്തും. നാല് വിമാനത്താവളങ്ങളിലും കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനില്‍ പടര്ന്നുപടിക്കുകയാണ്. ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് പോസിറ്റീവ് ആയവരുടെ സ്രവം വിശദ പരിശോധനകള്‍ക്കായി പുണെ വൈറോളജി ലാബിലേക്ക് അയച്ചു.
ഇവരെ ബാധിച്ചത് ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോയെന്നറിയാന്‍ ആ പരിശോധന കഴിയണം.
ബ്രിട്ടനില്‍ പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് എത്രമാത്രം അപകടകാരി ആണെന്നതില്‍ ശാസ്ത്രലോകം പഠനങ്ങള്‍ തുടരുകയാണ്.
വേഗത്തില്‍ പകരുന്ന വൈറസ് മരണനിരക്കിലും വര്ദ്ധനയുണ്ടാക്കിയേക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശക്തമായ നടപടി ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ബ്രിട്ടനില്‍ നിന്നെത്തിയവരേയും നിരീക്ഷിക്കുന്നുണ്ട്.
COMMENTS