കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി രണ്ടായി പിളര്‍ന്നു...
അപകട വീഡിയോ
ഗർഭിണി ഉൾപ്പെടെ ഇരുപതോളം പേരുടെ നില അതിഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്. കുന്നിന്‍ പ്രദേശത്തിനു മുകളില്‍ റണ്‍വേയുള്ള (ടേബിള്‍ ടോപ്) എയര്‍പോര്‍ട്ടാണ് കരിപ്പൂരിലേത്. തെന്നിമാറിയ വിമാനം ചുറ്റുമതില്‍ തകര്‍ത്ത് 36 അടി താഴ്ചയിലേക്കു വിമാനം വീഴുകയായിരുന്നു.
1344 ദുബായ് - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. നൂറിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു.
കനത്തമഴയ്ക്കിടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിനടുത്താണ് വിമാനം വീണിരിക്കുന്നത്.ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തുളളവര്‍ക്കാണ് പരിക്കു കൂടുതല്‍.
Summary: While landing at Karipur Airport, an Air India Express plane skidded off the runway and split in two. Several passengers were injured. Pilot Deepak Vasant dies Co-pilot Akhilesh was critically injured.
Key Words: Karipur Airport, Air India Express, Plane, Runway, Passengers, Pilot Deepak, Co Pilot Vasant dies Co-pilot Akhilesh
COMMENTS