മലപ്പുറം: കേരളത്തില്‍ ഇന്ന് അഞ്ച് കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ടു ചെയ്തു. കാസര്‍കോട് ജില്ലയിലെ കുമ്പള ആര്യാക്കടവില് അബ്ദുള്‍ റഹ്മാന്, ...
മലപ്പുറം: കേരളത്തില്‍ ഇന്ന് അഞ്ച് കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ടു ചെയ്തു.
കാസര്‍കോട് ജില്ലയിലെ കുമ്പള ആര്യാക്കടവില് അബ്ദുള്‍ റഹ്മാന്, കോഴിക്കോട് സ്വദേശി ഷാഹിദ, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്, കോട്ടയം സ്വദേശി യൗസേഫ് ജോര്‍ജ് എന്നിവരാണ് മരിച്ചത്.
കാസര്‍കോട് ജില്ലയിലെ അബ്ദുള്‍ റഹ്മാന് (70) ഹൃദ് രോഗിയായിരുന്നു. അബ്ദുള്‍ റഹ്മാന്റെ മരണത്തോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം മരിച്ച ഷാഹിദയുടെ അന്തിമ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവെന്ന് ഇന്ന് സ്ഥിരീകരിച്ചു. അര്‍ബുദ രോഗിയായിരുന്നു. ഷാഹിദയുടെ ഉമ്മ റുഖിയാബിയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മലപ്പുറം അബ്ദുള്‍ ഖാദര്‍ (71) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്നു വെളുപ്പിനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം കണ്ടെത്താനായില്ല. ആരോഗ്യനില വഷളായതിനാല്‍ 21ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഇരിങ്ങാലക്കുട സ്വദേശി വര്‍ഗ്ഗീസ് പളളന് റിട്ട. കെ എസ് ഇ ബി ജീവനക്കാരനായിരുന്നു. ജൂലായ് 18 നാണ് കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിക്കെ ഇന്ന് രാവിലെ മരിച്ചു.
കോട്ടയം സ്വദേശി യൗസേഫ് ജോര്‍ജ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി.
Keywords: Covid 19, Kerala, Coronavirus
COMMENTS