തിരുവനന്തപുരം: സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് ചികിത്സ സംബന്ധിച്ച രംഗങ്ങളെക്കുറിച്ച് മെഡിക്കല്‍ ഉപദേശകസമിതിയുടെ അഭിപ്രായം തേട...
തിരുവനന്തപുരം: സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് ചികിത്സ സംബന്ധിച്ച രംഗങ്ങളെക്കുറിച്ച് മെഡിക്കല്‍ ഉപദേശകസമിതിയുടെ അഭിപ്രായം തേടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സിനിമകളില്‍ ശാസ്ത്രീയ അടിത്തറയില്ലാതെ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്നതു കാരണം പലര്‍ക്കും ജീവഹാനിയും ചികിത്സാ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.
ഇത്തരം കാര്യങ്ങള്‍ക്കായി മെഡിക്കല്‍ ഉപദേശകസമിതി രൂപീകരിക്കുന്നതിനായി ഐ.എം.എ സെന്‍സര്‍ ബോര്‍ഡിനും ചലച്ചിത്രവകുപ്പ് മന്ത്രിക്കും കത്ത് നല്‍കി.
അടുത്തകാലത്തായി ഇറങ്ങിയ ജോസഫ്, ട്രാന്‍സ് എന്നീ ചിത്രങ്ങള്‍ ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും ഇവയില്‍ ഇത്തരം വിവാദപരമായ രംഗങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ ഇറക്കുന്നതിന് മുന്‍പ് ഉപദേശം തേടണമെന്നുമാണ് ഐ.എം.എ ആവശ്യപ്പെടുന്നത്.
ജോസഫ് എന്ന സിനിമ നല്‍കുന്ന തെറ്റായ സന്ദേശം കാരണം നിരവധിപ്പേര്‍ അവയവദാനത്തില്‍ നിന്നും പിന്മാറിയെന്നും അതുമൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായെന്നും ഐ.എം.എ വ്യക്തമാക്കുന്നു.
അതുപോലെ തന്നെ ട്രാന്‍സില്‍ മാനസിക രോഗത്തിനു നല്‍കുന്ന മരുന്നുകളെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതുമൂലം നിരവധി രോഗികള്‍ ചികിത്സ നിര്‍ത്തുന്ന അവസ്ഥയുണ്ടായി എന്നും ഐ.എം.എ വ്യക്തമാക്കുന്നു.
അതിനാല്‍ തന്നെ ഇത്തരം വിവാദപരമായ സന്ദേശങ്ങള്‍ നല്‍കുന്നതിനെതിരെ നടപടിയെടുക്കണമെന്നും പ്രദര്‍ശനത്തിനു മുന്‍പ് മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശം തെടണമെന്നും ഐ.എം.എ വ്യക്തമാക്കുന്നു.
Keywords: IMA, Joseph, Trance, medical board
COMMENTS