ന്യൂഡല്‍ഹി: സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിച്ച് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ. ഡേറ്റാ സ്വകാര്യതയില്‍...
സ്പ്രിഗ്ലര്‍ വിവാദം വളരെ ഗൗരവമുള്ളതാണെന്നും ഒരു സര്‍ക്കാരിനും വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറാനുള്ള അവകാശമില്ലെന്നും ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഡി.രാജ വ്യക്തമാക്കി.
കമ്പനി ഏതുവിധത്തിലാണ് വിവരങ്ങള്‍ ഉപയോഗിക്കുന്നത്, എങ്ങനെയാണ് ശേഖരിക്കുന്നത് എന്ന കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ ജനങ്ങളുടെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതുപോലെ തന്നെ പ്രതിപക്ഷത്തിന് ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ അവസരമൊരുക്കരുതായിരുന്നെന്നും ഇതിന്മേലുള്ള ജനങ്ങളുടെ സംശയം സര്‍ക്കാര്‍ തന്നെ തീര്‍ത്തുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: CPI, D.Raja, Sprinklr, Kerala government
COMMENTS