Some words removed from Rahul Gandhi's speech
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ മടങ്ങിവരവിലെ പ്രസംഗത്തിലെ ചില വാക്കുകള്‍ സഭാരേഖകളില്‍ നിന്ന് മാറ്റി. പ്രധാനമന്ത്രിക്കെതിരെ പ്രയോഗിച്ച വാക്കുകളാണ് മാറ്റിയത്. മണിപ്പൂരിനെക്കുറിച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ ഭാരതമാതാവിനെ ബി.ജെപിക്കാര്‍ കൊലചെയ്യുന്നു, രാജ്യദ്രോഹി, പ്രധാനമന്ത്രി തുടങ്ങിയ വാക്കുകള്‍ പ്രയോഗിച്ചിരുന്നു.
ഇത്തരത്തില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ 24 ഇടത്ത് മാറ്റം വരുത്തിയതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഇന്ന് കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. രാഹുലിന്റെ പ്രസംഗം അത്രയെറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ബി.ജെ.പി എം.പി സ്മൃതി ഇറാനി അദ്ദേഹത്തെ ഫ്‌ളൈയിങ് കിസ് വിവാദത്തിലും പെടുത്തിയിരുന്നു.
Keywords: Loksabha, Rahul Gandhi, Speech, Manipur
COMMENTS