Karnataka high court order about case against Bineesh Kodiyeri
ബംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ കോടതി നടപടികള്‍ കര്‍ണാടക ഹെക്കോടതി സ്റ്റേ ചെയ്തു. ലഹരിക്കടത്ത് കേസില്‍ ബിനീഷ് പ്രതിയല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇതോടെ ഹൈക്കോടതി നടപടികള്‍ തീരുന്നതുവരെ ബിനീഷിന് വിചാരണകോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ ഇ.ഡി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനീഷിന്റെ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ ബിനീഷിന് ആശ്വാസമായ വിധി വന്നിരിക്കുന്നത്.
Keywords: High court, Karnataka, Bineesh Kodiyeri, Stay
COMMENTS