തിരുവനന്തപുരം: പന്തീരാങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും ലഭിച്ചുവെന്നും അറസ്റ്റിനിടെ...
തിരുവനന്തപുരം: പന്തീരാങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും ലഭിച്ചുവെന്നും അറസ്റ്റിനിടെ താഹ ഫസല്‍ മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. യുഎപിഎ ദുരുപയോഗം ചെയ്യപ്പെടാന്‍ അനുവദിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി നല്കവേ മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനും പൊലീസിനുമെതിരേ പാര്‍ട്ടി നിലകൊള്ളുമ്പോഴും മുഖ്യമന്ത്രി കടുത്ത നലപാടിലാണെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഇന്നത്തെ വാക്കുകള്‍.
മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ട കാര്യമില്ല. അലന്റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും കണ്ടെടുത്തു. താഹയുടെ വീട്ടില്‍നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകവും കിട്ടി.
ഇതേസമയം, അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്നും കീഴടങ്ങാന്‍ വന്നവരെയല്ല പോലീസ് വെടിവച്ചു കൊന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.
ലഘുലേഖ കൈവശമിരുന്നതുകൊണ്ടു മാത്രം ഒരാള്‍ മാവോയിസ്റ്റാകില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള കേസ് എങ്ങനെ പുനപ്പരിശോധിക്കുമെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ ചോദിച്ചു.
Keywords: Pinarayi Vijayan, Assembly, Maoist
COMMENTS