ഹാമില്‍ട്ടന്‍: വേണമെങ്കില്‍ ജയിക്കാമായിരുന്ന കളി ന്യൂസിലാന്‍ഡിന് അടിയറ വച്ച് ഇന്ത്യ ട്വന്റി 20 പരമ്പരയില്‍ പരാജയം ചോദിച്ചു വാങ്ങി. ന്...
ഹാമില്‍ട്ടന്‍: വേണമെങ്കില്‍ ജയിക്കാമായിരുന്ന കളി ന്യൂസിലാന്‍ഡിന് അടിയറ വച്ച് ഇന്ത്യ ട്വന്റി 20 പരമ്പരയില്‍ പരാജയം ചോദിച്ചു വാങ്ങി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 212 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രോഹിത് ശര്‍മയും കൂട്ടരും വരുത്തിയ പിഴവുകള്‍ ചില്ലറയല്ല. തുടക്കം മുതല്‍ പിഴവുകളായിരുന്നു.
വിട്ടുകളഞ്ഞ ക്യാച്ചുകളായിരുന്നു വിധി നിര്‍ണായകമായത്. ഫീല്‍ഡിംഗ് അമ്പേ പരാജയമായി. അനാവശ്യ ഷോട്ടുകള്‍ കളിച്ച് ബാറ്റിംഗും കുഴപ്പത്തിലാക്കി. കൂറ്റനടിക്ക് ശ്രമിച്ച് പാഴായ ബോളുകളും ഒന്നും രണ്ടുമല്ല.
നാല് റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. അങ്ങനെ പരമ്പരയും കൈവിട്ടു. 212 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിലൊതുങ്ങി.
വിനയ് ശങ്കര്‍ (43) നായകന്‍ രോഹിത് ശര്‍മ (38) ദിനേഷ് കാര്‍ത്തിക് (33) എന്നിവരുടെ ശ്രമം ജയമായില്ല.
COMMENTS