കോഴിക്കോട്: എന്‍.സി.പിയില്‍ ലയിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ബിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. എന്‍.സി.പി ലയനത്തിനെതി...
കോഴിക്കോട്: എന്‍.സി.പിയില്‍ ലയിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ബിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. എന്‍.സി.പി ലയനത്തിനെതിരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തെത്തി.
പാര്‍ട്ടിയുടെ ശക്തി മുന്നണിയെ ബോധിപ്പിച്ചുകൊണ്ടുള്ള മുന്നണി പ്രവേശനമാണ് വേണ്ടതെന്നും അല്ലാതെയുള്ള ലയനം രാഷ്ട്രീയമായി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നുമാണ് ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിലപാട്. കോഴിക്കോട് നടന്ന മലബാര്‍ മേഖല സമ്മേളന ചര്‍ച്ചയിലാണ് ഗണേഷ് കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ലയന തീരുമാനവുമായി മുന്നോട്ട് പോകാനാണ് കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. എന്‍.സി.പി ലയനം വേണമെന്ന നിലപാടില്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയും ഉറച്ചു നില്‍ക്കുകയാണ്.
ഇതോടെ ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഗണേഷ് കുമാര്‍ മടങ്ങി. കേരള കോണ്‍ഗ്രസ് ബിയുമായുള്ള ലയനത്തില്‍ എന്‍.സി.പിയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.
Keywords: N.C.P, Kerala congress (B), Ganesh Kumar M.L.A, Link

COMMENTS