തിരുവനന്തപുരം: 49ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള് ...
തിരുവനന്തപുരം: 49ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള് ' ഉദ്ഘാടന ചിത്രം.
മേളയിലേക്ക് ആറു മലയാള ചിത്രങ്ങള്‍ക്കാണ് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ജയരാജിന്റെ ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, റഹീം ഖാദറിന്റെ മക്കന എന്നിവയാണ് പനോരമയില്‍ പ്രവേശനം ലഭിച്ച മറ്റു തചിത്രങ്ങള്‍.
മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം പേരന്‍പും പനോരമയിലുണ്ട്. സംവിധായകന്‍ രാഹുല്‍ റവെയ്ല്‍ അധ്യക്ഷനായ ജൂറിയാണ് പനോരമ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മലയാളത്തില്‍നിന്ന് സംവിധായകന്‍ മേജര്‍ രവി, മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ കെ ജി സുരേഷ് എന്നിവര്‍ ജൂറിയിലുണ്ടായിരുന്നു.
ഷൈനി ജേക്കബ് ബെഞ്ചിമിന്‍ സംവിധാനം ചെയ്ത സ്വേഡ് ഒഫ് ലിബര്‍ട്ടി, രമ്യാ രാജിന്റെ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവ കഥേതര വിഭാഗത്തില്‍ പ്രവേശനം നേടിയിട്ടുണ്ട്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവയില്‍ ചലച്ചിത്ര മേള.
Keywords: IFFI, Goa, Film Festival, Shaji N Karun, Indian Panorama, Movie
COMMENTS