ഇടുക്കി: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ നേരിട്ടു ബന്ധമുള്ള രണ്ടു പേർ കസ്റ്റഡിയിൽ. ഇരുവരും...
ഇടുക്കി: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ നേരിട്ടു ബന്ധമുള്ള രണ്ടു പേർ കസ്റ്റഡിയിൽ. ഇരുവരും ഇടുക്കി സ്വദേശികളാണ്.
കസ്റ്റഡിയിലുള്ളവരുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. തിരുവനന്തപുരത്തു നിന്നു പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരം അനുസരിച്ചാണ് ഇവരെ പിടികൂടിയത്.
മൊത്തം ആറുപേരാണ് കസ്റ്റഡിയിലുള്ളത്.ഒരാളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. നിധി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച്പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു.. മന്ത്രവാദവും ആഭിചാരക്രിയകളും ചെയ്തിരുന്ന കൃഷ്ണന്‍ എല്ലാ മുറികളിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. മാത്രമല്ല കൃഷ്ണന്‍ ചിലര്‍ക്ക് നിധി കണ്ടെത്തി നല്‍കാം എന്ന് വാഗ്ദാനം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
തമിഴ്‌നാട്ടുകാരായ ഒരു സംഘം ആളുകള്‍ക്കാണ് കൃഷ്ണന്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയതെന്നാണ് സൂചന. മന്ത്രവാദം മറയാക്കി വന്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ലഭിക്കുന്ന വിവരം.
കൃത്യവുമായി ബന്ധമുള്ള തമിഴ്‌നാട് സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൃഷ്ണന്റെ സഹായിയായ യുവാവിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നാട്ടുകാരിലും നിന്നും കുടുംബക്കാരിലും നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന കൃഷ്ണന്റെ വീട്ടിലേക്ക് പൂജകള്‍ക്കും കര്‍മ്മങ്ങള്‍ക്കുമായി പലരും വന്നു പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം കൃഷ്ണന്റെ സഹോദരങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

COMMENTS