തിരുവനന്തപുരം: ആലിംഗന വിവാദത്തിന്റെ പേരില്‍ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നു പുറത്താക്കുകയും പിന്നീട് തിരികെ പ...
തിരുവനന്തപുരം: ആലിംഗന വിവാദത്തിന്റെ പേരില്‍ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നു പുറത്താക്കുകയും പിന്നീട് തിരികെ പ്രവേശിപ്പിക്കുകയും ചെയ്ത അര്‍ജുന്‍ മിത്രക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 91 ശതമാനം മാര്‍ക്ക്.
സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന പാശ്ചാത്യ സംഗീത മത്സരത്തില്‍ അര്‍ജുന്റെ കൂട്ടുകാരി വിജയിച്ചതറിഞ്ഞ് കുട്ടിയെ ആലിംഗനം ചെയ്തതിന്റെ പേരിലാണ് ഇരുവരെയും പുറത്താക്കിയത്.
സ്‌കൂള്‍ അധികൃതരുടെ ഈ നടപടിക്കെതിരേ കുട്ടികള്‍ ബാലാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
ആറു മാസം ഇപ്രകാരം കുട്ടികളെ പുറത്തു നിറുത്തിയപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ടതോടെ അര്‍ജുനെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയും പെണ്‍കുട്ടിയെ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കുകയുമായിരുന്നു.
സ്‌കൂള്‍ മാനേജുമെന്റിന്റെ സദാചാര പൊലീസ് നടപടിക്കെതിരായ മധുരമായ പകരംവീട്ടല്‍ കൂടിയായി അര്‍ജുന്റെ തിളക്കമാര്‍ന്ന ഈ ജയം.
COMMENTS