ന്യൂഡല്‍ഹി: വനംവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും ഇടംപിടിച്ചു. മുപ്പത്തിയൊമ്പതാം നമ്പറുകാരനായാണ് സല്‍മാന്‍...
ന്യൂഡല്‍ഹി: വനംവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും ഇടംപിടിച്ചു. മുപ്പത്തിയൊമ്പതാം നമ്പറുകാരനായാണ് സല്‍മാന്‍ ഖാന്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ വെബ്‌സൈറ്റിലാണ് സല്‍മാന്‍ഖാന്‍ ഉള്‍പ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറ്റവാളികളുടെ ഭൂതകാല പശ്ചാത്തലം വ്യക്തമാക്കുന്നത് വഴി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതാണ് സല്‍മാന്‍ ഖാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമായത്. അഞ്ച് വര്‍ഷം തടവിനാണ് കോടതി സല്‍മാനെ ശിക്ഷിച്ചത്. തുടര്‍ന്ന് ജാമ്യം ലഭിച്ച സല്‍മാന്‍ ഒരു ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. മെയ് 7നാണ് സല്‍മാന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുക. 1972ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കപ്പെട്ടവരാണ് സല്‍മാനൊപ്പം പട്ടികയിലുള്ള മറ്റ് കുറ്റവാളികള്‍.
COMMENTS