ദുബായ്: മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. അല്‍ അയിനിലെ സ്വകാര്യ ആശുപത്രിയില്‍ ഹെഡ് നഴ്‌സായ സുജാത സിങ്ങാണ് മരിച്ചത്. യു...
യുവതി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ആത്മഹത്യാകാരണം വ്യക്തമല്ല.
ജോലി ചെയ്യുന്ന ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നുതന്നെയാണ് ചാടിയത്. ആശുപത്രി മാനേജുമെന്റുമായും മറ്റു ജീവനക്കാരുമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സുജാത വിവാഹമോചിതയാണ്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇരുവരും വിദേശത്താണ്.
മൃതദേഹം മക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം നാട്ടിലും ഏറ്റുവാങ്ങാന്‍ ആരും ഇല്ലാത്തതിനാല്‍ യുഎഇയില്‍ തന്നെ സംസ്‌കരിക്കും.
Highlights: Malayali nurse commits suicide in al ain
COMMENTS