അഭിനന്ദ് ന്യൂഡല്‍ഹി: പട്ടിക ജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പരാതി വന്നയുടന്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി ഉത്...
അഭിനന്ദ്
ന്യൂഡല്‍ഹി: പട്ടിക ജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പരാതി വന്നയുടന്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ത് ഉത്തരേന്ത്യയില്‍ കലാപസമാനമായ അവസ്ഥ സൃഷ്ടിച്ചു. വ്യാപക അക്രമങ്ങളില്‍ ഇതുവരെ ഏഴു
പേര്‍ കൊല്ലപ്പെട്ടു.
മദ്ധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കൂടുതലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഗ്വാളിയേറില്‍ അക്രമികളുടെ വെടിയേറ്റു മൂന്നു പേര്‍ മരിച്ചു. ഇവിടെ പിസ്റ്റളുമായി അക്രമികള്‍ നടക്കുന്നതിന്റെയും ഒരാള്‍ വെടിവയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മൊറീനയില്‍ സംഘര്‍ഷത്തിനിടെ, വീട്ടിനു മുകളില്‍ നോക്കിനിന്നയാള്‍ വെടിയേറ്റു മരിച്ചു. പൊലീസ് ആകാശത്തേയ്ക്കു വച്ച വെടി ഇയാള്‍ക്കു കൊണ്ടുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ചാമന്‍ കൊല്ലപ്പെട്ടത് ഭിന്ദിലാണ്.
ഗ്വാളിയോര്‍, ഭിന്ദ്, മൊറേന, സാഗര്‍, ബലഘട്ട്, സത്‌ന എന്നീ ജില്ലകളില്‍ അക്രമം പടരുന്നുണ്ട്.
ഡല്‍ഹിയിലെ പ്രതിഷേധം
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍
പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയുന്നു
മുന്‍കരുതലെന്ന നിലയില്‍ ബസ് സര്‍വീസുകളും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും സസ്‌പെന്‍ഡ് ചെയ്യാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. കപൂര്‍ത്തലയിലെ സുഭാന്‍പുരില്‍ പ്രതിഷേധക്കാര്‍ ജലന്ധര്‍-അമൃത്‌സര്‍ ദേശീയപാതയും ഹോഷിയാപുരിലെ പാണ്ഡ്യ ബൈപ്പാസും പരോധിച്ചിരിക്കുകയാണ്.
WATCH: Protesters resort to stone pelting in Bhind during #BharatBandh over the SC/ST Protection Act. #MadhyaPradesh pic.twitter.com/40KmhV3Ckm— ANI (@ANI) April 2, 2018
ബീഹാറില്‍ പട്‌ന, ഭഗല്‍പുര്‍, അറ, ഗയ, ജഹാനാബാദ്, ദര്‍ഭംഗ, അരാറിയ, നളന്ദ, ഹാജിപുര്‍ മേഖലകളില്‍ ട്രെയിനുകള്‍ തടഞ്ഞിട്ടിരിക്കുകയാണ്.
#WATCH #BharatBandh over SC/ST protection act: Clash between protesters and Police in Ranchi. Several people injured #Jharkhand pic.twitter.com/nYc19J6oUu— ANI (@ANI) April 2, 2018
COMMENTS