ന്യൂഡല്‍ഹി: ബി.ജെ.പിക്ക് വ്യാജ വാര്‍ത്തകളുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ലെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതിയെന...
ന്യൂഡല്‍ഹി: ബി.ജെ.പിക്ക് വ്യാജ വാര്‍ത്തകളുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ലെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതിയെന്നും നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന ആരോപിച്ചു. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ദിവ്യ മോദിയെയും ബി.ജെ.പിയെയും പരിഹസിച്ച് സംസാരിച്ചത്. കോണ്‍ഗ്രസിന്റെ സമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്നയാളാണ് മുന്‍ എംപി കൂടിയായ ദിവ്യ സ്പന്ദന.
സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി നടത്തുന്ന പ്രചരണങ്ങളെ മറികടക്കാന്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ ദിവ്യ ഗുരുതര പരാമര്‍ശം നടത്തിയത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാര്‍ത്തകളും പ്രചരണങ്ങളുമാണെന്ന് അവര്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം കള്ള പ്രചാരണങ്ങളെ പ്രതിരോധിക്കണം. അതിനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ദിവ്യ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബി.ജെ.പി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി അച്ച് നിരത്താറുണ്ട്. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നമ്മളത് കണ്ടതാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിംഗിനെതിരെ നടത്തിയ വ്യാജ പ്രചരണങ്ങളെല്ലാവര്‍ക്കും അറിയാമെന്നും ദിവ്യ പറഞ്ഞു.
പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് സന്ധിയിലേര്‍പ്പെട്ടതായി ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ബി.ജെ.പിക്ക് നുണയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ വാട്‌സ്ആപും ട്വിറ്ററും പോലുള്ള നവമാധ്യമങ്ങളുടെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞതെന്നും ദിവ്യ വ്യക്തമാക്കി.

COMMENTS