ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം ലഭിച്ചു. പത്തു ലക്ഷത്തിന്റെ ബോണ്ടില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച...
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം ലഭിച്ചു. പത്തു ലക്ഷത്തിന്റെ ബോണ്ടില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രാജ്യത്തിനു പുറത്തു പോകരുത്, ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ജാമ്യത്തിലെ വ്യവസ്ഥകള്‍.
പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭിക്കുന്നതിനായി കാര്‍ത്തി വഴിവിട്ട് സഹായിച്ചു എന്നതാണ് കേസ്. ഐ.എന്‍.എക്‌സ് മീഡിയയുടെ ഉടമസ്ഥന്‍ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍ സി.ബി.ഐയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് ഇന്ദ്രാണി മൊഴി നല്‍കിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍ 2007 ല്‍ മന്ത്രിയായിരുന്ന പി.ചിദംബരത്തെ കണ്ട ഇന്ദ്രാണി മുഖര്‍ജിയോടും പീറ്റര്‍ മുഖര്‍ജിയോടും മകനെ രക്ഷിക്കണമെന്ന് ചിദംബരം അഭ്യര്‍ത്ഥിച്ചതായി സി.ബി.ഐയും വാദിക്കുന്നു.
COMMENTS