ഹൈദരാബാദ്: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സഹോദരിയുടെ ഫഌറ്റില്‍ കണ്ടെത്തി. 23 വയസ്സുള്ള അനുഷയുടെ അഴുകിയ നിലയിലുള്ള മൃതദേഹമാണ...
ഹൈദരാബാദ്: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സഹോദരിയുടെ ഫഌറ്റില്‍ കണ്ടെത്തി. 23 വയസ്സുള്ള അനുഷയുടെ അഴുകിയ നിലയിലുള്ള മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് മര്‍ദ്ദനമേറ്റാണ് അനുഷയുടെ മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
വരുന്ന ഏപ്രിലില്‍ അനുഷയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് സഹോദരിയുടെ ഫഌറ്റില്‍ യുവതി എത്തിയത്.
സഹോദരിയും കുടുംബവും ഒരു കല്ല്യാണത്തിന് പങ്കെടുക്കാന്‍ പോയതിനാല്‍ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഫോണ്‍ വിളിച്ചിച്ചിട്ട് കിട്ടാതായപ്പോള്‍ സഹോദരന് അന്വേഷിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
COMMENTS