ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ ഇടഞ്ഞ ശ്രീകൃഷ്ണന്‍ എന്ന ആന പാപ്പാനെ കുത്തിക്കൊന്നു. കുത്തേറ്റു ഗുരുതര നിലയില്‍ തൃശ...
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ ഇടഞ്ഞ ശ്രീകൃഷ്ണന്‍ എന്ന ആന പാപ്പാനെ കുത്തിക്കൊന്നു. കുത്തേറ്റു ഗുരുതര നിലയില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പാപ്പാന്‍ പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) മരിച്ചു.
എഴുന്നള്ളിപ്പിന്റെ രണ്ടാം പ്രദക്ഷിണം അയ്യപ്പ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴാണ് കൊമ്പന്‍ അക്രമാസക്തനായത്. പരിഭ്രാന്തനായ ശ്രീകൃഷ്ണന്‍ വടക്കേനടയിലെ പഴയ വഴിപാടു കൗണ്ടര്‍ കെട്ടിടത്തിലേക്ക് ഓടിക്കയറി.
ഉയരം കുറഞ്ഞ ഈ കെട്ടിടത്തിനകത്തായ ആന പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി. അരമണിക്കൂറിനു ശേഷം മറ്റു പാപ്പാന്മാര്‍ പണിപ്പെട്ട് ആനയെ ബന്ധിച്ച് ആനക്കോട്ടയിലേക്കു കൊണ്ടുപോയി.
ആന വിരണ്ട രംഗം കണ്ടു പരിഭ്രമിച്ചോടിയ ദേവകിയമ്മ (63), കണ്ണൂര്‍ സ്വദേശി ഋഷികേശ് (12) എന്നിവര്‍ക്ക് വീണു പരുക്കേറ്റിരുന്നു.
ശീവേലിക്ക് മൂന്ന് ആനകളാണുണ്ടായിരുന്നത്. ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്‍ ഇടഞ്ഞതോടെ രവികൃഷ്ണ, ഗോപീകണ്ണന്‍ എന്നീ ആനകളും വിരണ്ടോടി.
ഓടി ക്ഷേത്രത്തിനു പുറത്തെത്തിയ രവികൃഷ്ണയെ ഉടന്‍ തളച്ചു.
കോലവും തിടമ്പും ഗോപീകണ്ണന്റെ മേലായിരുന്നു. ഈ ആന ഓടി ഭഗവതി ക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍ കോലവും തിടമ്പും താഴെ വീണു.
ആനപ്പുറത്ത് ഇരുന്ന കീഴ്ശാന്തി മേലേടം ഹരി നമ്പൂതിരി ഭഗവതി ക്ഷേത്രത്തിന്റെ വിളക്കുമാടത്തില്‍ പിടിച്ച് താഴേയ്ക്കു ചാടി രക്ഷെപ്പെടുകയായിരുന്നു.
ഇതിനിടെ പുറത്തിറങ്ങിയ ആന പുറത്തേയ്ക്കുള്ള വാതിലിലൂടെ കിഴക്കേനടയിലെത്തി ആനക്കോട്ട ലക്ഷ്യംവച്ചു നീങ്ങി.
Keywords: Guruvayoor Temple, Elephant
COMMENTS