മലപ്പുറം: പൊന്നാനിയില്‍ തോണി മറിഞ്ഞ് ഒരുകുടുംബത്തിലെ ആറു പേര് മരിച്ചു. അഞ്ചു കുട്ടികളും ഇരുപത്തിരണ്ടുകാരനുമാണ് മരിച്ചത്. പ്രസീത, വൈഷ്...
മലപ്പുറം: പൊന്നാനിയില്‍ തോണി മറിഞ്ഞ് ഒരുകുടുംബത്തിലെ ആറു പേര് മരിച്ചു. അഞ്ചു കുട്ടികളും ഇരുപത്തിരണ്ടുകാരനുമാണ് മരിച്ചത്. പ്രസീത, വൈഷ്ണവ, ജെനീഷ, പൂജ, അഭിലാഷ്, ആദിദേവ് എന്നിവരാണ് മരിച്ചത്.
നന്നംമുക്ക് നരനിപ്പുഴയിലാണ് അപകടമുണ്ടായത്. തോണിയില്‍ ഒമ്പതുപേരുണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
തോണിയില്‍ മീന്‍ പിടിക്കാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടന്‍ കരയില്‍ നിന്നിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Ponnani, boat accident, death
COMMENTS