വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ആളൂരിന്റെ വാദം. കീഴ്‌ക്കോടതികളില്‍ നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷ...
വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ആളൂരിന്റെ വാദം. കീഴ്‌ക്കോടതികളില്‍ നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരാകുന്നു
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമിര്‍ ഉള്‍ ഇസ്ലാമിനു വധശിക്ഷ വിധിച്ച കോടതിക്കെതിരേ, പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍.
കീഴ്‌ക്കോടതികളില്‍ നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരാകുന്നുവെന്നാണ് വധശിക്ഷയെക്കുറിച്ച് ആളൂര്‍ പ്രതികരിച്ചത്.
വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ആളൂരിന്റെ വാദം.
ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണ് വധശിക്ഷ വിധിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
അമീറുളിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ആളൂര്‍ പറഞ്ഞു.
സെഷന്‍സ് കോടതി വിധിയുടെ വിശദാംശങ്ങള്‍ ഹൈക്കോടതിക്ക് അയക്കും. ഏതറ്റം വരെ പോയിട്ടാണെങ്കിലും അമിറുളിന് നീതി വാങ്ങിക്കൊടുക്കുമെന്നും ആളൂര്‍ പറയുന്നു.
COMMENTS