നല്ലവനൊപ്പം എന്ന ഹാഷ് ടാഗില്‍ നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്...
നല്ലവനൊപ്പം എന്ന ഹാഷ് ടാഗില്‍ നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ ഇരയൊടൊപ്പം നിലകൊണ്ട റിമ താരങ്ങളുടെ അന്ധത ബാധിച്ച ആരാധകരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ആരോപിച്ച് 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ദിലീപ് ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സ്ലൈഡാണ് റിമയുടെ കുറിപ്പിനാധാരം.
'ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നല്ലത്. യഥാര്‍ത്ഥ ക്വട്ടേഷന്‍ ഇനി കേരളം കാണാനിരിക്കുന്നതേയുള്ളൂ. ദിലീപേട്ടന്‍ ഒന്നുമനസ്സുവച്ചാല്‍ മതി മക്കളെ. പിന്നെ നീയൊക്കെ ഇവിടുത്തെ ആണ്‍പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങളാകും...' എന്നിങ്ങനെയാണ് ഫേസ്ബുക്ക് സ്ലൈഡ്.
മോശം പുരുഷന്മാരില്‍ നിന്ന് യഥാര്‍ത്ഥ പുരുഷന്മാരെ രക്ഷിക്കണം. നല്ല പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ നിലയുറപ്പിക്കണം, റിമ എഴുതുന്നു.
വളരെ കുറച്ചു പുരുഷന്മാരുടെ മോശം സ്വഭാവം കൊണ്ട് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുത്. നല്ലവരായ പുരുഷന്മാര്‍ക്കു വേണ്ടി നിലകൊളളുകയും അവരെ രക്ഷിക്കുകയും വേണം.
പുലിമുരുകനെതിരായ നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും സമൂഹത്തിലെ മറ്റു പുരുഷന്മാര്‍ക്കും നാണക്കേടുണ്ടാക്കി. മമ്മൂട്ടിക്കും മറ്റു പുരുഷന്മാര്‍ക്കും ലിച്ചിയെ കരയിച്ചവര്‍ അപമാനമുണ്ടാക്കി.
ഫേസ്ബുക്ക് പോസ്റ്റ് പുറയുന്നത് ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ്. ഈ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ മറ്റു പുരുഷന്മാര്‍ക്ക് നാണക്കേടാണ്.
ഇതാണ് ഹീറോയിസം എന്നവര്‍ വിശ്വസിക്കുന്നു. ഇവരില്‍ നിന്ന് യഥാര്‍ത്ഥ പുരുഷന്മാരെയും പുതുതലമുറയെയും രക്ഷപ്പെടുത്തണമെന്നും റിമ കുറിക്കുന്നു.
Tags: RimaKallingal, Dileep, Actor, Stars, Kerala, MalayalamMovie

COMMENTS