മലയാള സിനിമയില്‍ ദേവാസുര യുദ്ധം തീര്‍ത്ത സംവിധായകനായിരുന്നു ഐവി ശശി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം മോഹന്‍ലാല്‍ എന്ന നടനെ, താ...
മലയാള സിനിമയില്‍ ദേവാസുര യുദ്ധം തീര്‍ത്ത സംവിധായകനായിരുന്നു ഐവി ശശി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം മോഹന്‍ലാല്‍ എന്ന നടനെ, താരത്തെ ഉടച്ചുവാര്‍ത്തു. ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി.
മംഗലശ്ശേരി നീലകണ്ഠനൊപ്പം തലയെടുപ്പുണ്ടായിരുന്നു നിഴലായി നടന്ന വാര്യര്‍ക്ക്. ഇന്നസെന്റിന്റെ മികച്ച കഥാപാത്രങ്ങളിലൊന്ന്. ഇന്നസെന്റ് ഐവി ശശിയെ ഓര്‍ക്കുന്നു:
ദേവാസുരം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് മോഹന്‍ലാലിനു കൊടുത്തിട്ട് വാര്യര്‍ കഥാപാത്രം ഇന്നസെന്റിന് ചെയ്യാന്‍ പറ്റുമോ എന്നു ചോദിക്കൂ എന്ന് ഐവി ശശി പറഞ്ഞു. അടുത്ത ദിവസം സ്‌ക്രിപ്റ്റ് വായിച്ച് ഞാന്‍ അഭിനയിക്കാമെന്നു സമ്മതിച്ചു.
അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു ഞാന്‍ ആ കഥാപാത്രം ചെയ്യുമെന്ന്. ഞാന്‍ അന്ന് കോമഡി ചെയ്തു നടക്കുന്നയാളാണ്. അദ്ദേഹത്തിന് അറിയാമായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന്.

COMMENTS