അഭിനന്ദ് ന്യൂഡല്‍ഹി: ഐക്യ രാഷ്ട്ര സഭയില്‍ ഉള്‍പ്പെടെ, പാക് ഭീകരന് മസൂദ് അസറിനെ സംരക്ഷിക്കുന്ന ചൈനയ്ക്ക് അവരുടെ നാട്ടില്‍ വച്ചു തന്നെ...
അഭിനന്ദ്
ന്യൂഡല്‍ഹി: ഐക്യ രാഷ്ട്ര സഭയില്‍ ഉള്‍പ്പെടെ, പാക് ഭീകരന് മസൂദ് അസറിനെ സംരക്ഷിക്കുന്ന ചൈനയ്ക്ക് അവരുടെ നാട്ടില്‍ വച്ചു തന്നെ മുഖമടച്ച് അടികൊടുക്കും വിധം, പാക് ഭീകര സംഘടനകള്‍ക്കെതിരേയുള്ള പ്രമേയം ബ്രിക്സ് ഉച്ചകോടി പാസ്സാക്കി.പാകിസ്ഥാനെ മുറിവേല്‍പ്പിക്കുന്ന ഒന്നിനും ചൈന കൂട്ടുനില്‍ക്കില്ലെന്നു നേരത്തേ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനിടെയാണ്, ഇന്ത്യ ശക്തമായ നിലപാടെടുത്ത് പാകിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളര്‍ത്തുന്ന ഭീകരതയ്ക്കെതിരേ പ്രമേയം ഉച്ചകോടി പാസ്സാക്കിയത്.
ഭീകരതയെ ശക്തമായി അപലപിക്കുന്ന പ്രമേയമാണ് പാസ്സാക്കിയിരിക്കുന്നത്.
ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമദ്, ഹഖാനി തുടങ്ങിയ പാകിസ്ഥാന് ഗ്രൂപ്പുകള്‍ ഭീകരത ആഗോള തലത്തില്‍ തന്നെ പടര്‍ത്തുന്നതായി പ്രമേയം പറയുന്നു.
താലിബാന്, ഐഎസ്ഐല്‍ / ഡാഇഷ്, അല്‍ ഖ്വയ്ദ, കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റ്, ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഉസ്ബെക്കിസ്ഥാന്, ഹഖാനി നെറ്റ് വക്ക്, ടി ടി പി, ഹിസ്ബ് യൂത്ത് തഹ്രീര്‍ എന്നിവയും ഭീകരത പടര്‍ത്തുന്ന പ്രസ്ഥാനങ്ങളാണെന്നും ഇവയുടെ വേരറുക്കണമെന്നും പ്രമേയം പറയുന്നു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് സംഘത്തിലെ അംഗങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഡോക് ലാം സംഘര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയുമാണിത്. ബ്രിക്സിലെ ഇന്നത്തെ ഇന്ത്യയുടെ നേട്ടം ചൈനയെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്.
ഇതേസമയം, പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇന്നത്തെ പ്രമേയം നിമിത്തം ചൈന മാറ്റമൊന്നും വരുത്താനിടയില്ലെന്നാണ് സൂചന.
2001 ല്‍ ലഷ്കറിനെ യുഎന്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചെങ്കിലും ചൈന അവരെ സഹായിക്കുന്നുണ്ട്. ലഷ്കര്‍ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങളെ യുഎന്നില്‍ എതിര്‍ക്കുന്നതും ചൈനയാണ്. യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുമ്പോഴാണ് ചൈന ഇരട്ടത്താപ്പ് കാട്ടുന്നത്.
Keywords: India, China, Brics, Pakistan, Terrorism
COMMENTS