തലവെട്ടുമെന്ന ഐഎസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് മുന്‍ പോണ്‍ താരം മിയ ഖലീഫ താമസം രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. ലബനനില്‍ ജനിച്ച മിയ അമ...
തലവെട്ടുമെന്ന ഐഎസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് മുന്‍ പോണ്‍ താരം മിയ ഖലീഫ താമസം രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി.
ലബനനില്‍ ജനിച്ച മിയ അമേരിക്കയിലാണ് ഇപ്പോള്‍ താമസം. ഭീഷണി ചെറുതല്ലെന്നു കണ്ടാണ് മിയ താമസം രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയത്.
മിയയ്ക്കു വന്നിരിക്കുന്ന ഭീഷണി ചെറുതല്ലെന്നു പൊലീസ് കേന്ദ്രങ്ങളും പറയുന്നു. തല വെട്ടിയെടുത്ത ചില ചിത്രങ്ങളും ഭീകരര്‍ മിയയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഭീകരഭീഷണി പുച്ഛിച്ചു തള്ളുന്നുവെന്നാണ് മിയ ആദ്യം പറഞ്ഞത്. പിന്നീടാണ്, അവര്‍ താമസം മാറ്റിയിരിക്കുന്നത്. ടെക്‌സസിലെ ഓസ്റ്റിനിലാണ് മിയ താമസിച്ചിരുന്നത്. പുതിയ സങ്കേതം പുറത്തുവിട്ടിട്ടില്ല.
മിയയുടെ നഗ്ന വീഡിയോകള്‍ ഇസ്ലാമിക സമൂഹത്തിന് ഒന്നാകെ അപമാനമാണെന്നാണ് ഭീകരര്‍ പറയുന്നത്. ഹിജാബ് ധരിച്ചു രതിലീലയില്‍ ഏര്‍പ്പെടുന്ന വീഡിയോ മിയ പുറത്തുവിട്ടതോടെയാണ് അവര്‍ക്കെതിരേ ഭീകരര്‍ തിരിഞ്ഞത്.
മിയ ഇപ്പോള്‍ നഗ്നചിത്രങ്ങളില്‍ അഭിയനിക്കുന്നത് നിറുത്തിയെങ്കിലും ഭീകരഭീഷണി ഒഴിഞ്ഞിട്ടില്ല. ഫുട്‌ബോള്‍ ആരാധികയായ മിയ ഇപ്പോള്‍ അമേരിക്കന്‍ ഫുട്‌ബോളിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ശ്രമത്തിലാണ്.
ലബനനില്‍ നിന്ന് അമേരിക്കയിലെത്തിയ മിയ കുറച്ചു കാലം മാത്രമാണ് രതിചിത്രങ്ങളില്‍ അഭിനയിച്ചത്. പോണ്‍ ഹബിന്റെ ഒന്നാം നമ്പര്‍ താരമായി അവര്‍ കുറഞ്ഞ കാലം കൊണ്ടു മാറിയിരുന്നു.
Former porn star Mia Khalifa has been shifted to a secret location following the threat of IS terrorists.
Mia lived in Austis, Texas. The new home has not been disclosed.
Terrorists say MIA's naked videos are a disgrace for the Islamic community. Mia has now stopped nude films, but the threat does not disappear. Mia, a football fan, is now trying to do good things for American football.
Mia had moved from Lebanon to the US and had only acted in a few movies. They became a number one in pornhub.
Keywords: Porn star, Mia Khalifa , IS, terrorists, Lebanon, Austis, Texa, video, football fan, American footbal
COMMENTS